ഗുജറാത്തില്‍ ഇവിഎം മിഷീനുകള്‍ ബ്ലൂടൂത്തുമായി കണക്ടാകുന്നുവെന്ന് പരാതി; തെളിവുമായി കോണ്‍ഗ്രസ്

Update: 2018-05-20 03:41 GMT
Editor : Alwyn K Jose
ഗുജറാത്തില്‍ ഇവിഎം മിഷീനുകള്‍ ബ്ലൂടൂത്തുമായി കണക്ടാകുന്നുവെന്ന് പരാതി; തെളിവുമായി കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് മിഷീനു (ഇവിഎം)കള്‍ പലയിടങ്ങളില്‍ പണിമുടക്കി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിങ് മിഷീനു (ഇവിഎം)കള്‍ പലയിടങ്ങളില്‍ പണിമുടക്കി. പട്ടേല്‍ വിഭാഗത്തിന്റെയും വ്യാപാരികളുടെയും ഭാഗത്തുനിന്ന് ബിജെപി ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടുന്ന ഇടങ്ങളിലൊന്നായ സൂറത്തിലെ തന്നെ 70 ഇവിഎമ്മുകളില്‍ തകരാര്‍ കണ്ടെത്തി. സൂറത്ത് ഉള്‍പ്പെടെ നൂറു ഇവിഎമ്മുകള്‍ക്ക് തകരാറുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പരാതിയെ തുടര്‍ന്ന് ഇതില്‍ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Advertising
Advertising

ഏതാനും ഇടങ്ങളില്‍ വോട്ടെടുപ്പ് കുറച്ച് നേരത്തേക്ക് തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തില്‍ മൊത്തം 24000 പോളിങ് ബൂത്തുകളാണുള്ളതെന്നും ഏഴോ എട്ടോ ബൂത്തുകളില്‍ മാത്രമാണ് പ്രശ്നമുണ്ടായതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു. കമ്മീഷന്റെ പക്കല്‍ പകരം ഉപയോഗിക്കാന്‍ ആവശ്യത്തിനുള്ള ഇവിഎമ്മുകളുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പോര്‍ബന്തറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അര്‍ജുന്‍ മൊധ്വാദിയ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഫോണിലെ ബ്ലൂടൂത്തുമായി ഇവിഎമ്മിനെ ബന്ധിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നാണ് അവകാശവാദം. ഇവിഎമ്മുമായി ഫോണിലെ ബ്ലൂടൂത്തിനെ ബന്ധിപ്പിച്ചതിനു ശേഷമുള്ള സ്ക്രീന്‍ ഷോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അര്‍ജുന്‍ കൈമാറി.

കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് മിഷീനുകളില്‍ വ്യാപക കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിഎസ്‍പിക്ക് ചെയ്യുന്ന വോട്ടെല്ലാം ബിജെപിക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഫലം കണ്ടില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News