ബിജെപിയെ നേരിടാന്‍ വിശാല രാഷ്ട്രീയ സഹകരണമെന്ന നിലപാടില്‍ ഉറച്ച് യെച്ചൂരി

Update: 2018-05-21 12:41 GMT
Editor : Subin
ബിജെപിയെ നേരിടാന്‍ വിശാല രാഷ്ട്രീയ സഹകരണമെന്ന നിലപാടില്‍ ഉറച്ച് യെച്ചൂരി
Advertising

വിശാലമായ അടിസ്ഥാനത്തിലുള്ള സഹകരണം കൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും യെച്ചൂരി മീഡിയവണിനോട് പറഞ്ഞു.

ബിജെപിയെ നേരിടാന്‍ വിശാല രാഷ്ട്രീയ സഹകരണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. യുപിഎയെ പിന്തുണച്ചപ്പോഴും സി പി എമ്മിന് ഒന്നും സംഭവിച്ചിട്ടില്ല. പഴയ രീതി തുടര്‍ന്നാല്‍ ബംഗാളില്‍ പാര്‍ട്ടി ഇല്ലാതാകുമെന്നും മീഡിയ വണിന് അനു വദിച്ച പ്രത്യേക അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയ കരട് രേഖയെച്ചൊല്ലി സി പിഎമ്മില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെ ആദ്യമായാണ് സിപി എം ജനറല്‍ സെക്രട്ടറി ടി വി ചാനലില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ബിജെപിയാണെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കമില്ല. ബിജെപിയെ മതേതര കക്ഷികളുടെ വിശാല കൂട്ടായ്മയിലൂടെ മാത്രമേ നേരിടാന്‍ കഴിയൂ.

പഴയ രീതി തുടര്‍ന്നാല്‍ ബംഗാളില്‍ പാര്‍ട്ടി ഇല്ലാതാകും. വിശാല സഹകരണം കൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസ് അനുകൂലിയെന്ന ആക്ഷേപം പാര്‍ട്ടിഘടകത്തില്‍ നേരിടേണ്ടിവന്നിട്ടില്ല. താന്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുകയെന്നും സീതാറാം യെച്ചൂരി അഭിമുഖത്തില്‍ വ്യക്തമാക്കി.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News