കിട്ടാകട പ്രതിസന്ധി പരിഹരിക്കാന്‍ ഓര്‍‌ഡിനന്‍‌സ്

Update: 2018-05-22 15:43 GMT
Editor : admin
കിട്ടാകട പ്രതിസന്ധി പരിഹരിക്കാന്‍ ഓര്‍‌ഡിനന്‍‌സ്

കേന്ദമന്ത്രിസഭ ഓര്‍ഡിനന്‍സ് അംഗീകരിച്ചു. റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കാന്‍ ശിപാര്‍ശ

ബാങ്കുകളുടെ കിട്ടാകട പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തില്‍ ഭേതഗതി വരുത്തി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. കിട്ടാകടം വരുത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനിടക്കം റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്

രാജ്യത്തെ പൊതു-സ്വാകാര്യ മേഖലാ ബാങ്കുകള്‍ക്ക് തീരാ തലവേദനായി തുടരുന്ന കിട്ടാകട തോത് 2016 ഡിസംബറിലെ കണക്ക് പ്രകാരം മൊത്തം 6 . 07 ലക്ഷം കോടി രൂപയാണ്. പൊതു മോഖലാ ബാങ്കുകളുടെത് മാത്രം 5.02 ലക്ഷം കോടി വരും. ഇത് തിരിച്ച് പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദ നടപടി കൈകൊള്ളുന്നില്ലെന്ന വിമര്‍ശം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് കിട്ടാകട ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

Advertising
Advertising

വായ്പ തിരിച്ചടവില്‍ ബോധ പൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടാനും, അത് ലേലം ചെയ്യാനും അടക്കം റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം നല്‍‌കാനാണ് ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുന്നെതെന്നാണ് കേന്ദ്ര വിശദീകരണം. കിട്ടാ കടം തിരിച്ച് പിടക്കലിന് ഏത് മാര്‍ഗം അവലംബിക്കണം എന്നത് സംബദ്ധിച്ച് അന്തിമ തീരമാനമെടുക്കാനും ഓര്‍ഡിനന്‍സ് യാഥാര്‍ത്ഥ്യമായാല്‍‌ ആര്‍ബിഐക്ക് അധികാരമുണ്ടാകുമെന്നാണ് സൂചന, ഓര്‍‌ഡിനന്‍സിന്‍റെ മറ്റു വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News