മോദി കാരണം 80 മുസ്‍ലിം രാജ്യങ്ങളിലെ ജനങ്ങള്‍ യോഗ ചെയ്യുന്നുവെന്ന് യുപി മന്ത്രി

Update: 2018-05-22 07:31 GMT
Editor : Sithara
മോദി കാരണം 80 മുസ്‍ലിം രാജ്യങ്ങളിലെ ജനങ്ങള്‍ യോഗ ചെയ്യുന്നുവെന്ന് യുപി മന്ത്രി

80 മുസ്‍ലിം രാജ്യങ്ങളില്‍ യോഗ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്.

80 മുസ്‍ലിം രാജ്യങ്ങളില്‍ യോഗ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്. ആ രാജ്യങ്ങളിലെ ജനങ്ങള്‍ സുര്യനമസ്കാരം ഉള്‍പ്പെടെ ശീലമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു.

മോദി രാജ്യത്തെ വികസനത്തിന്‍റെ പാതയില്‍ നയിക്കുകയാണ്. ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പാകിസ്താന്‍റെ മനോഭാവം മാത്രമാണ് മാറാത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ 15 വര്‍ഷം ഉത്തര്‍ പ്രദേശില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അതിന് കാരണക്കാര്‍ അഖിലേഷ് യാദവും മായാവതിയുമാണെന്നും സ്വതന്ത്ര ദേവ് സിങ് കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തര്‍ പ്രദേശിനെ മാറ്റാന്‍ അഖിലേഷും മായാവതിയും യോഗി ആദിത്യനാഥിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News