സമുദ്രാതിര്‍ത്തി ലംഘനം: അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Update: 2018-05-23 12:37 GMT
Editor : Sithara
സമുദ്രാതിര്‍ത്തി ലംഘനം: അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍
Advertising

തമിഴ്നാട്ടുകാരായ 5 പേരാണ് അറസ്റ്റിലായത്.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടുകാരായ 5 പേരാണ് അറസ്റ്റിലായത്. ഇവരുടെ ബോട്ടും നാവികസേന പിടിച്ചെടുത്തു.

ശ്രീലങ്കയുടെ വടക്കന്‍ മേഖലയില്‍ പാക് കടലിടുക്കില്‍‌ വച്ചാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശികളാണ് എല്ലാവരും. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മത്സ്യത്തൊഴിളി സംഘടന പ്രതിനധികള്‍ കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ച 3 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസവും അറസ്റ്റിലായിരുന്നു. കഴിഞ്ഞ നവംബറില്‍ 126 മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലാവുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News