ഇന്ത്യക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെ: കാസ്ട്രോയെ അനുസ്മരിച്ച് രാഷ്ട്രപതി

Update: 2018-05-24 08:25 GMT
ഇന്ത്യക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെ: കാസ്ട്രോയെ അനുസ്മരിച്ച് രാഷ്ട്രപതി

ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും അന്താരാഷ്ട വേദികളിലെ ഇന്ത്യയുടെ ഉറ്റ കൂട്ടാളിയായിരുന്നു കാസ്ട്രോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും

സാമ്രാജ്യത്വത്തിനെതിരായി ലോകമെമ്പാടും നടന്ന പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ഫിഡല്‍ കാസ്ട്രോയെന്ന് നേതാക്കള്‍ അനുസ്മരിച്ചു. ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും അന്താരാഷ്ട വേദികളിലെ ഇന്ത്യയുടെ ഉറ്റ കൂട്ടാളിയായിരുന്നു കാസ്ട്രോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും അനുസ്മരിച്ചു. കാസ്ട്രോയുടെ വിയോഗം ലോക ജനതയുടെ നഷ്ടമാമെണെന്നായിരുന്നു സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ പ്രതികരണം.

Tags:    

Similar News