പരിണാമസിദ്ധാന്തം പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജാവദേക്കര്‍

Update: 2018-05-24 13:10 GMT
Editor : Jaisy
പരിണാമസിദ്ധാന്തം പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജാവദേക്കര്‍
Advertising

ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് വ്യാഖ്യാനിച്ച സഹമന്ത്രിയായ സത്യപാല്‍സിങ്ങിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്

പരിണാമസിദ്ധാന്തം പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അനാവശ്യവിവാദങ്ങളുണ്ടാക്കരുതെന്നും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് വ്യാഖ്യാനിച്ച സഹമന്ത്രിയായ സത്യപാല്‍സിങ്ങിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.

പരിണാമസിദ്ധാന്തം തെറ്റാണെന്നു വ്യാഖ്യാനിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങ് സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും വിവാദ പ്രസ്താവന നടത്തിയിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം തെളിയിക്കാന്‍ ഒരു ദേശീയ സെമിനാറിന്റെ ആവശ്യമില്ല. അത്തരമൊന്ന് നടത്താനും ആലോചിക്കുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ശാസ്ത്രജ്ഞരും ശാസ്ത്രലോകവുമാണ് നിഗമനങ്ങള്‍ നടത്തേണ്ടത്. അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു..

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News