600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന് മോദി..!

Update: 2018-05-24 06:50 GMT
Editor : Muhsina
600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന് മോദി..!

ആകെ 125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 80 കോടി വോട്ടര്‍മാരാണുള്ളത്. ഇതെങ്ങിനെ 600 കോടിയാവുമെന്നതാണ് ചോദ്യം!

600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന് മോദി സ്വിറ്റ്സര്‍ലന്റില്‍. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന. ഫോറത്തില്‍ ഇന്ത്യയുടെ മാറിയ മുഖം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു മോദി.

600 കോടി വോട്ടര്‍മാരാണ് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരു പാര്‍ട്ടിയെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത് എന്നായിരുന്നു മോദിയുടെ അവകാശവാദം. ആകെ 125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 80 കോടി വോട്ടര്‍മാരാണുള്ളത്. ഇതെങ്ങിനെ 600 കോടിയാവുമെന്നതാണ് ചോദ്യം!

Advertising
Advertising

മോദിക്ക് പറ്റിയ തെറ്റ് അദ്ദേഹത്തിന്റേതായി പുറത്തുവിട്ട രേഖകളില്‍നിന്ന് നീക്കം ചെയ്തു. എന്നാല്‍ മോദിയുടെ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍ എത്ര ജനങ്ങളുണ്ടെന്നോ എത്ര വോട്ടര്‍മാരുണ്ടെന്നോ ഉള്ള അടിസ്ഥാന വിവരം പോലുമില്ലാത്തയാളാണ് പ്രധാനമന്ത്രിയെന്നാണ് ഉയരുന്ന പരിഹാസം. മോദിയെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‍.

Full View

ലോക സാമ്പത്തിക ഫോറം കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പാകിസ്താനിലും പിറകിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പിറകിലാണ് ഇപ്പോള്‍ ഇന്ത്യ‍യുടെ സ്ഥാനം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News