പ്ലസ് ടു വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Update: 2018-05-24 06:40 GMT
Editor : Jaisy
പ്ലസ് ടു വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
Advertising

പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്

പ്ലസ് ടു വിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സോനാപൂരിലെ സൌത്ത് 24 പാരഗന്‍സ് ജില്ലയിലുള്ള രത്താലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാമന്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.

ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കാമുകന്‍ തന്റെ അങ്കിളിന്റെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ആരുമുണ്ടായിരുന്നില്ല. കാമുകനും സുഹൃത്തുക്കളും മദ്യപിക്കുന്ന കാഴ്ചയാണ് വിദ്യാര്‍ഥിനി കണ്ടത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. അപകടം സംഭവിച്ചുവെന്നാണ് കാമുകന്റെ അങ്കിള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ ഇത് വിശ്വസിച്ചില്ല. ഉടന്‍ തന്നെ ആശുപത്രിയെലത്തിക്കുകയും സോനാപൂര്‍ സ്റ്റേഷനില്‍ കാമുകനെതിരെ പരാതി നല്‍കുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News