ഒല, ഊബര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍; യാത്രക്കാര്‍ വലഞ്ഞു

Update: 2018-05-24 22:06 GMT
ഒല, ഊബര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍; യാത്രക്കാര്‍ വലഞ്ഞു

വരുമാനം സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല, കമ്പനിയുടെ സ്വന്തം വാഹനങ്ങള്‍ക്ക് അധിക പരിഗണന നല്‍കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഒല, ഊബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. മുംബൈ, ഡല്‍ഹി, ബംഗലൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് സമരം ആരംഭിച്ചത്. വരുമാനം സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല, കമ്പനിയുടെ സ്വന്തം വാഹനങ്ങള്‍ക്ക് അധിക പരിഗണന നല്‍കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സമരം.

രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി മുംബൈ, ഡല്‍ഹി, ബംഗലൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലെത്തിയവരാണ് കൂടുതല്‍ വലഞ്ഞത്. ഏറെ നേരെത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു വാഹനമെങ്കിലും കിട്ടുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

Advertising
Advertising

മാസം ഒന്നര ലക്ഷമെങ്കിലും വരുമാനമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഒല, ഊബര്‍ ടാക്സികളില്‍ ഡ്രൈവര്‍മാരായി എത്തിയത്. 7 ലക്ഷം വരെ ചെലവാക്കിയാണ് വാഹനം സ്വന്തമാക്കിയത്. ഈ വാഹനങ്ങളെ അവഗണിച്ച് കമ്പനി സ്വന്തം വാഹനങ്ങള്‍ക്ക് അധിക പരിഗണന നല്‍കുകയാണ്. പ്രതീക്ഷിച്ച വരുമാനത്തിന്‍റെ പകുതി പോലും കണ്ടെത്താനാകുന്നില്ല. ഇക്കാര്യത്തില്‍ കമ്പനിയുടെ പിടിപ്പുകേട് തുടരുകയാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഗതാഗത വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സമരം.

Tags:    

Similar News