പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

Update: 2018-05-24 00:46 GMT
Editor : admin
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
Advertising

തുടർച്ചയായ രണ്ടാം തവണയാണ് ഈ മാസം ‍ഡീസൽ വില വർധിപ്പിക്കുന്നത്.

ഡീസലിന് 1.26 രൂപയും പെട്രോളിന് 83 പൈസയും കൂട്ടി. ഇന്ധനവില നിയന്ത്രണം പിന്‍വലിച്ചശേഷം 15 ദിവസത്തിലൊരിക്കല്‍ പെട്രോള്‍-ഡീസല്‍ വില കമ്പനികള്‍ പുനര്‍നിര്‍ണയിക്കാറുണ്ട്. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് വില വര്‍ധന പ്രഖ്യാപിച്ചത്. പുതിയ വില ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിലായി.

തുടർച്ചയായ രണ്ടാം തവണയാണ് ഈ മാസം ‍ഡീസൽ വില വർധിപ്പിക്കുന്നത്. ഈ മാസം തുടക്കത്തിൽ പെട്രോളിന് ലീറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വില വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വർധനവും ഡോളർ–രൂപ വിനിമയ നിരക്കിൽ വന്ന വ്യത്യാസവുമാണ് വില വർധിപ്പിക്കാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News