വിജയ് മല്യക്ക് കള്ളപ്പണ നിക്ഷേപമെന്ന് സൂചന

Update: 2018-05-26 11:50 GMT
Editor : admin
വിജയ് മല്യക്ക് കള്ളപ്പണ നിക്ഷേപമെന്ന് സൂചന

വിജയ് മല്യയുടെ ബംഗലുരു വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച വെന്‍ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ കള്ളപ്പണ നിക്ഷേപമുള്ളത്...

9000 കോടിയുടെ വായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യ വ്യവസായി വിജയ്മല്യക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ കള്ളപ്പണ നിക്ഷേപമുള്ളതായി സൂചന. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പാനമ ബാങ്കില്‍ നിന്നും പുറത്തായ രേഖകളിലാണ് വിവരം. അതിനിടെ പാനമാ ബാങ്കില്‍ നിക്ഷേപമുള്ള ഒരു മലയാളിയുടെ പേര് കൂടി പുറത്ത് വന്നു.

Advertising
Advertising

വിജയ് മല്യയുടെ ബംഗലുരു വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച വെന്‍ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ കള്ളപ്പണ നിക്ഷേപമുള്ളത്. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന കുക്ക് ഐസ് ലെന്റിലെ ഏജന്‍സിയായ പോര്‍ട്ടിക്കള്‍സ് ട്രസ്റ്റ് നെറ്റ് എന്ന സ്ഥാപനം വഴിയാണ് വെന്‍ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് നിക്ഷേപം നടത്തിയിരിക്കുന്നത്.

എന്നാല്‍ മല്യയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കാന്‍ ബിനാമി വഴിയാണ് നിക്ഷേപം നടത്തിയതെന്ന് പാനമ രേഖകള്‍ വ്യക്തമാക്കുന്നു. പാനമ ബാങ്കിലെ വിവരങ്ങള്‍ ചോരുന്നത് വരുന്നവരെ ഈ നിക്ഷേപം ഷെയര്‍ കോര്‍പ്പ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പാനമയിലെ മോസാക് ഫോന്‍സേക ബാങ്കില്‍ നിക്ഷേപമുള്ള ഒരു മലയാളിയുടെ പേര് കൂടി പുറത്തായി. റഷ്യയിലും വിയറ്റ്‌നാമിലും വ്യവസായ സഥാപനങ്ങളുടെ ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് പാനമ ബാങ്കില്‍ നിക്ഷേപമുള്ളത്. എസ് വി എസ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് നിക്ഷേപം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News