മോദി ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് കോണ്‍ഗ്രസ്

Update: 2018-05-26 13:42 GMT
Editor : admin
മോദി ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് കോണ്‍ഗ്രസ്

2007 ജൂലൈ ഒന്നിന് സ്വിറ്റ്സര്‍ലന്‍ഡിലേക്കും 2007 ജൂണ്‍ 16ന് ദക്ഷിണ കൊറിയയിലേക്കും 2007 ഏപ്രില്‍ 15ന് ജപ്പാനിലേക്കും 2006 നവംബര്‍ ഒന്നിന് ചൈനയിലേക്കും മോദി പോയിരുന്നുവെന്നാണ്

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. 2003നും 2007നും ഇടയില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി 100ല്‍ അധികം യാത്രകളാണ് മോദി നടത്തിയിരുന്നത്. ഇവക്ക് 16.56 കോടി രൂപയാണ് ചെലവിട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. ഈ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് അറിയാനുള്ള ആഗ്രഹം ഇന്ത്യക്കുണ്ടെന്നും വിവരാവകാശ നിയമപ്രകാരം 2007ല്‍ നല്‍കി അപേക്ഷക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും സിങ്‍വി പറഞ്ഞു.

2007 ജൂലൈ ഒന്നിന് സ്വിറ്റ്സര്‍ലന്‍ഡിലേക്കും 2007 ജൂണ്‍ 16ന് ദക്ഷിണ കൊറിയയിലേക്കും 2007 ഏപ്രില്‍ 15ന് ജപ്പാനിലേക്കും 2006 നവംബര്‍ ഒന്നിന് ചൈനയിലേക്കും മോദി പോയിരുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News