തമിഴ്നാട്ടില്‍ വിശാലസഖ്യമുണ്ടാകുമെന്ന സൂചന നല്‍കി ഡിഎംകെ

Update: 2018-05-26 13:43 GMT
Editor : Muhsina
തമിഴ്നാട്ടില്‍ വിശാലസഖ്യമുണ്ടാകുമെന്ന സൂചന നല്‍കി ഡിഎംകെ

തമിഴ്നാട്ടില്‍ വരും തിരഞ്ഞെടുപ്പുകളില്‍ വിശാലസഖ്യമുണ്ടാകുമെന്ന സൂചന നല്‍കി, ആര്‍കെ നഗറിലെ ഡിഎംകെയുടെ പ്രചാരണ വേദി. എം.കെ.സ്റ്റാലിനും വൈക്കോയും തിരുമാലവനും തിരുനാവക്കരസുമെല്ലാം വേദിയിലെത്തി ഡിഎംകെ സ്ഥാനാര്‍ഥി മരുതു..

തമിഴ്നാട്ടില്‍ വരും തിരഞ്ഞെടുപ്പുകളില്‍ വിശാലസഖ്യമുണ്ടാകുമെന്ന സൂചന നല്‍കി, ആര്‍കെ നഗറിലെ ഡിഎംകെയുടെ പ്രചാരണ വേദി. എം.കെ.സ്റ്റാലിനും വൈക്കോയും തിരുമാലവനും തിരുനാവക്കരസുമെല്ലാം വേദിയിലെത്തി ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു.

ആശയപരമായി യോജിപ്പില്‍ അല്ലെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. വര്‍ഗീയതയ്ക്കെതിരായ കൂട്ടായ്മയാണത്. ഒരു പതിറ്റാണ്ടിലേറെ ഡിഎംകെയെ എതിര്‍ത്ത എംഡിഎംകെ നേതാവ് വൈക്കോ, യോഗത്തില്‍, സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. വിശാലസഖ്യം തുടരണമെന്നാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നതെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News