അല്‍ഫോണ്‍സ് കണ്ണന്താനം ചണ്ഡിഗഢ് ലഫ്. ഗവര്‍ണര്‍

Update: 2018-05-27 12:56 GMT
Editor : Jaisy

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് അല്‍ഫോണ്‍സ് കണ്ണന്താനം

Full View

ചണ്ഡിഗഡില്‍ ലഫ്ണന്റ് ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്ട്രേറ്ററായി ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയമിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണിത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരിട്ട് വിളിച്ചാണ് ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്കുള്ള നിയമനത്തെ കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തെ അറിയിച്ചത്. ചണ്ഡിഗഡില്‍ 40 വര്‍ഷമായി ഗവര്‍ണര്‍ തന്നെ വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് ആദ്യമായി നിയമിതനാകുന്ന വ്യക്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

Advertising
Advertising

ഐഎഎസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം തുടക്കത്തില്‍ ഇടത് മുന്നണി എംഎല്‍എ ആയിരുന്നു. നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെയാണ് ബിജെപിയിലേക്ക് ചേരുന്നത്. ബിജെപി സദ്ഭരണ സെല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപി സര്‍ക്കാരുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ അടങ്ഹിയ മാതൃകാ ഭരണ റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പദവയില്‍ നിയമിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുള്ള നിയമനമാണെന്നാണ് കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും കണ്ണന്താനം കോഴിക്കോട് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News