പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രേഖകള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ 

Update: 2018-05-27 12:09 GMT
Editor : admin
പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രേഖകള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ 
Advertising

ലോക്‌സഭ ഇലക്ഷന് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തരബിരുദവും ഉണ്ടെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു

പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കണമെന്ന് വിവരാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടു. മോദിയുടെ ഡിഗ്രി പഠനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട് സര്‍വകലാശാലകളില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശരേഖകള്‍ക്ക് മറുപടി നല്‍കണമെന്ന് സര്‍വകലാശാലകളോടും വിവരാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ലോക്‌സഭ ഇലക്ഷന് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തരബിരുദവും ഉണ്ടെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകളില്‍ മോദിയുടെ വിദ്യാഭ്യാസരേഖകള്‍ തിരക്കി വിവരാവകാശനിയമ പ്രകാരം അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലകള്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല.

നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിവരാവകാശ കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെടല്‍. എന്നാല്‍ വിദ്യാഭ്യാസരേഖകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിവരാവകാശകമ്മീഷന് നല്‍കിയതെന്നാണ് വിവരം. അതിനെ തുടര്‍ന്നാണ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് സര്‍വകലാശാലയില്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. രേഖകള്‍ തയ്യാറാക്കി എത്രയും പെട്ടെന്ന് മറുപടി നല്‍കാന്‍ സര്‍വകലാശാലയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News