'' കൊല്ലപ്പെട്ടത് അന്യമതസ്ഥനാണ് എന്ന് പറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കാനാകില്ല''

Update: 2018-05-27 00:10 GMT
'' കൊല്ലപ്പെട്ടത് അന്യമതസ്ഥനാണ് എന്ന് പറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കാനാകില്ല''
Advertising

പൂനെ ഷേഖ് മുഹ്‍സിന്‍ കൊലപാതകക്കേസില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ഒരുസമുദായത്തിന്റെ പേരുപറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. പൂനെ ഷേഖ് മുഹ്‍സിന്‍ കൊലപാതകക്കേസില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഇതര മതസ്തനായി എന്നത് മാത്രമാണ് കൊലക്ക് കാരണമെന്ന ന്യായം ഉന്നയിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. രാജ്യത്തിന്റെ വൈവിധ്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോടതികള്‍ക്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

2014 ജൂണ്‍ രണ്ടിനായിരുന്നു ശിവജി മഹാരാജിന്റെ പ്രതിമയെ അപമാനിച്ചെന്നാരോപിച്ച് ഹിന്ദു രാഷ്ട്ര സേന അംഗങ്ങളായ രന്‍ജീത് ശങ്കര്‍ യാദവ്, അജയ് ദിലീപ് ലാല്‍ജി, വിജയ് രാജേന്ദ്രന്‍ ഗംഭീര്‍ എന്നിവര്‍ ചേര്‍ന്ന് ഷെയ്ഖ് മുഹസിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ക്ക് മുഹസിനോട് വ്യക്തി വിദ്വേഷമില്ലെന്നും അന്യമതസ്ഥനാണ് എന്നത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരായ ഹരജിയിലാണ് ബോംബെ ഹൈക്കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശം സുപ്രീംകോടതി ഉന്നയിച്ചത്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബഞ്ച് താക്കീത് ചെയ്തു.

Tags:    

Similar News