ജയ വേഗം സുഖം പ്രാപിക്കട്ടെ എന്ന് കരുണാനിധി

Update: 2018-05-28 23:03 GMT
Editor : Damodaran
ജയ വേഗം സുഖം പ്രാപിക്കട്ടെ എന്ന് കരുണാനിധി

ആശയപരമായി ജയലളിതയുമായി കടുത്ത വിയോജിപ്പുകളുണ്ടെങ്കിലും അസുഖത്തില്‍ നിന്നും കരയറി ജോലി പുനഃരാരംഭിക്കാന്‍ അവര്‍ക്ക് ....

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്‍റെ എക്കാലത്തെയും വലിയ രാഷ്ട്രീയ ശത്രുവിന് കരുണാനിധി സന്ദേശം കൈമാറിയത്. ആശയപരമായി ജയലളിതയുമായി കടുത്ത വിയോജിപ്പുകളുണ്ടെങ്കിലും അസുഖത്തില്‍ നിന്നും കരയറി ജോലി പുനഃരാരംഭിക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയട്ടെയെന്ന് കരുണാനിധി തന്‍റെ പോസ്റ്റില്‍ ആശംസിച്ചു. വ്യക്തിപരമായി പരസ്പരം കടിച്ചു കീറുന്നതില്‍ എന്നും മുന്നിട്ട് നില്‍ക്കുന്ന രണ്ട് രാഷ്ട്രീയപ്രതിയോഘികളിലൊരാള്‍ മറ്റൊരാള്‍ക്ക് കൈമാറിയ ആശംസ ഏവരെയും അത്ഭുതപ്പെടുത്തി.

Advertising
Advertising

1991ല്‍ ജയ തമിഴ്നാട് മുഖ്യമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ ഫോട്ടോ സഹിതമാണ് കലൈഞ്ജര്‍ ആശംസ പോസ്റ്റ് ചെയ്തത്. സത്യപ്രതിജ്ഞ വീക്ഷിച്ച് ജയക്ക് തൊട്ടുപിറകിലായി കരുണാനിധി ഇരിപ്പുണ്ട്.

முதல் அமைச்சர் ஜெயலலிதா மீது கொள்கை அளவில் நான் வேறுபட்டாலும், அவர்கள் விரைவில் உடல் நலம் பெற்று, பணியினைத் தொடர வேண்...

Posted by Kalaignar Karunanidhi on Friday, September 23, 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News