ബംഗളൂരുവില്‍ വീണ്ടും പീഢനം; ഇത്തവണ ബുര്‍ഖ ധരിച്ച സ്ത്രീ 

Update: 2018-05-28 10:11 GMT
Editor : Trainee
ബംഗളൂരുവില്‍ വീണ്ടും പീഢനം; ഇത്തവണ ബുര്‍ഖ ധരിച്ച സ്ത്രീ 

ബസ് കിട്ടാനായി നടന്ന് പോകുമ്പോഴായിരുന്നു സംഭവം.

കമ്മനഹള്ളി പീഡനത്തിന്‍റെ ചൂട് തീരുന്നതിന് മുന്‍പ് തന്നെ ബംഗളൂരുവില്‍ വീണ്ടും പീഢനം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ കെ ജി ഹള്ളിയിലാണ് സംഭവം നടന്നത്. ബുര്‍ഖ ധരിച്ച് പോവുകയായിരുന്ന സ്ത്രീയെയാണ് അജ്ഞാതന്‍ രാവിലെ ആറര സമയത്ത് പീഢിപ്പിച്ചത്. ബസ് കിട്ടാനായി നടന്ന് പോകുമ്പോഴായിരുന്നു സംഭവം.

കമ്മന്‍ഹള്ളിയിലെ പോലെ തന്നെ സംഭവം അടുത്തുള്ള കടകളിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്ത്രീ നടന്നു പോകുമ്പോള്‍ കുറ്റവാളി പുറകെ പോവുന്നതാണ് കാമറയില്‍ പതിഞ്ഞത്. ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ത്രീ പരാതിപ്പെട്ടു. നാവ് കടിച്ച് മുറിപ്പെടുത്തുകയും കൈകളിലും കാലുകളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്ത്രീ വ്യക്തമാക്കി.

Advertising
Advertising

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാന്‍ പരിശോധിക്കുന്നുണ്ട്. കെജി ഹള്ളിയില്‍ താമസിക്കുന്നയാള്‍ തന്നെയാണ് കുറ്റവാളി എന്ന് പോലീസ് സംശയിക്കുന്നു. ഐപിസി സെക്ഷന്‍ 354, 341 പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News