തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൊല്‍ക്കത്ത അപകടം

Update: 2018-05-28 15:45 GMT
Editor : admin
തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൊല്‍ക്കത്ത അപകടം
Advertising

നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണം ചൂടുപിടിച്ച പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൊല്‍ക്കത്ത വിവേകാനന്ദ മോല്‍പ്പാലം ദുരന്തം.

നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണം ചൂടുപിടിച്ച പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൊല്‍ക്കത്ത വിവേകാനന്ദ മോല്‍പ്പാലം ദുരന്തം. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. മേല്‍പാലം പണിപൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് മമത സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അപകടത്തില്‍ തൃണമൂലിനെയും സിപിമ്മിനെയും കോണ്‍ഗ്രസ്സിനെയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.

പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മേല്‍പ്പാല ദുരന്തം പ്രചരണ രംഗത്ത് ആയുധമാവുകയാണ്. അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി വിഷയത്തില്‍ രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ബര്‍ദ്വാന്‍ ജില്ലയില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയില്‍ രാഹുല്‍ വിഷയം ഉന്നയിച്ചു. അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു.

ഇടതു പക്ഷ കാലത്താണ് ഐ.വി.ആര്‍.സി.എല്‍ കമ്പനിക്ക് മേല്‍പ്പാല നിര്‍മ്മാണ കരാര്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. അതേസമയം രാഹുലിന്റെ കൊല്‍ക്കത്ത സന്ദര്‍ശനം ഫോട്ടോ പ്രദര്‍ശനത്തിനാണെന്ന് പരിഹസിച്ച ബിജെപി അപടത്തില്‍ മമത സര്‍ക്കാരിനെന്ന പോലെ ഇടത പക്ഷ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News