അസം, ബംഗാള്‍ നിയമസഭകളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Update: 2018-05-28 10:59 GMT
Editor : admin
അസം, ബംഗാള്‍ നിയമസഭകളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

പശ്ചിമബംഗാളില്‍ 31 സീറ്റിലും അസമില്‍ 61 സീറ്റുകളിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നട‌ക്കുന്നത്.

അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാളില്‍ 31 സീറ്റിലും അസമില്‍ 61 സീറ്റുകളിലേക്കുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നട‌ക്കുന്നത്. അസമില്‍ 40 ശതമാനവും ബംഗാളില്‍ 59.78 ശതമാനവും പൊളിങ് രേഖപ്പെടുത്തി. പശ്ചിമബംഗാളില്‍ സിപിഎം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. സിപിഎം പൊളിങ് ഏജന്റടക്കം 5 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊളിങ് ബുത്തിന് സമീപത്തുനിന്ന് ബോംബുകള്‍ കണ്ടെത്തുകയും തോക്കുകൈവശം വെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അസമില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല

Tags:    

Writer - admin

contributor

Editor - admin

contributor

Similar News