മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായി

Update: 2018-05-28 04:46 GMT
Editor : admin
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായി
Advertising

. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി.

ഇന്ത്യയിലെ അതിവേഗ ഗതാഗത സ്വപ്ന പദ്ധതികളിലൊന്നായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. ഇന്ത്യയിലെ ആദ്യ അതിവേഗ റെയിവെ ശൃംഖലയുടെ നിര്‍മ്മാണത്തിനാണ് ഇതോടെ തുടക്കമായത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതോടെ എന്‍ഡിഎ സര്‍ക്കാറിന്റെ സ്വപ്നപദ്ധതിക്കാണ് തുടക്കമായത്.

1.1 ലക്ഷം കോടിയുടെ പദ്ധതി ജപ്പാന്റെ സഹകരണത്തോടയാണ് നടപ്പിലാക്കുന്നത്. ഭാരതത്തിലെയും ജപ്പാനിലെയും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ദ്ധര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സാധ്യമാകാത്ത ഒന്നുമില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ഷിന്‍സോ ആബെ പറഞ്ഞു.

ജപ്പാന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ചിലവിന്റെ 81 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണിള്ളത്. 750 പേരെ വഹിച്ച് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ എത്തുന്നതോടെ മുംബൈ - അഹമ്മദാബാദ് യാത്രക്ക് രണ്ടുമണിക്കൂര്‍ മതിയാകും..ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News