റോഹിങ്ക്യകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് രാജ്നാഥ് സിങ്

Update: 2018-05-28 13:36 GMT
Editor : admin
റോഹിങ്ക്യകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് രാജ്നാഥ് സിങ്
Advertising

റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാരെന്ന് രാജ്നാഥ്

മ്യാന്‍മര്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കെ റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ വിവാദമായി കാണേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. റോഹിങ്ക്യകളെ അഭയാര്‍ത്ഥികളായി കാണാനാകില്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും രാജ്നാഥ് സിങ് ആവര്‍ത്തിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്

മ്യാന്‍മര്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കെ റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനെന്നായിരുന്നു രാജ്നാഥ് സിങിന്റെ ചോദ്യം. റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടയേറ്റക്കാരാണ്. അതുകൊണ്ട് തന്നെ തിരിച്ചയക്കുന്നത് അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമാകില്ലന്നും രാജ്നാഥ് സിങ് പറഞ്ഞു.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000ത്തോളം റോഹിങ്യകളാണുള്ളതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുള്ള റോഹിഹ്ക്യകളെ തിരിച്ചയക്കാനുള്ള കേന്ദ്ര നീക്കം തടയണമെന്നാവശ്യപ്പെട്ട് അഭയാര്‍ത്ഥികളില്‍ രണ്ട് പേര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രം നല്‍കിയ വിശദീകരണം തന്നെയാണ് ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News