ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

Update: 2018-05-28 14:57 GMT
Editor : Jaisy

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും

ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയും, സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ച നടക്കുക.

വൈകിട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. തുടര്‍ന്ന് ദില്ലിയിലെ ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ പ്രത്യേക കുര്‍ബാനയിലും അദ്ദേഹം പങ്കെടുക്കും.29ന് ഉഴുന്നാലില്‍ ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകും. രണ്ടു ദിവസത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News