ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി; 11 വര്‍ഷത്തിനിടെ 627 ശതമാനത്തിന്‍റെ വര്‍ധന
2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 കോടി ആയി വര്‍ധിച്ചു
ബിജെപിയുടെ ആസ്തി കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627.15 ശതമാനം വര്‍ധിച്ചു. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 കോടി ആയാണ് വര്‍ധിച്ചത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
കോണ്‍ഗ്രസിന്റെ സ്വത്തില്‍ 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2004-05ല്‍ 167.35 കോടിയുടെ ആസ്തിയായിരുന്നെങ്കില്‍ 2015-16ല്‍ 758.79 കോടിയായാണ് കോണ്‍ഗ്രസിന്‍റെ ആസ്തി വര്‍ധിച്ചത്. 2004-05ല്‍ 90.55 കോടി ആയിരുന്ന സിപിഎമ്മിന്റെ ആസ്തി 2015-16ല്‍ 437.78 കോടിയായി വര്‍ധിച്ചു. 383.47 ശതമാനത്തിന്‍റെ വര്‍ധന. തെരഞ്ഞെടുപ്പ് കാലത്താണ് പാര്‍ട്ടികളുടെ ആസ്തി കുത്തനെ കൂടുന്നതെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിന്‍റെ കാര്യത്തില്‍ പാര്‍ട്ടികല്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവ ഉള്‍പ്പെടുത്തിയാണ് ആസ്തി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്.