എഐഎഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപനം 29ന്

Update: 2018-05-28 10:06 GMT
Editor : Muhsina
എഐഎഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപനം 29ന്
Advertising

ഇപിഎസ് - ഒപിഎസ് പക്ഷങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് അംഗസംഖ്യ ഉയര്‍ത്തിയത്. മുന്‍മുഖ്യമന്ത്രി ജയലളിത, വിശാലാക്ഷി നെടുഞ്ചേരിയില്‍ എന്നിവര്‍ മരിച്ചതോടെയാണ്..

എഐഎഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു. സമിതിയിലെ അംഗസംഖ്യ ഏഴില്‍ നിന്ന് ഒന്‍പതാക്കി ഉയര്‍ത്തി. മുഖ്യന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, കെ.പി.മുനിസാമി, ഇ. മധുസൂദനന്‍, ആര്‍. വൈദ്യലിംഗം, പി. വളര്‍മതി, ജസ്റ്റിന്‍ ശെല്‍വരാജ്, പി. വണുഗോപാല്‍, തമിഴ്മകന്‍ ഹുസൈന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇപിഎസ് - ഒപിഎസ് പക്ഷങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് അംഗസംഖ്യ ഉയര്‍ത്തിയത്. മുന്‍മുഖ്യമന്ത്രി ജയലളിത, വിശാലാക്ഷി നെടുഞ്ചേരിയില്‍ എന്നിവര്‍ മരിച്ചതോടെയാണ് സമിതിയില്‍ ഒഴിവുണ്ടായത്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ 29ന് പ്രഖ്യാപിക്കും. മത്സരിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്നും നാളെയും അപേക്ഷ നല്‍കാം. ഈ അപേക്ഷകളില്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനമെടുക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News