രാഹുല്‍ ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്ന് സിപിഎം പിബി അംഗം മുഹമ്മദ് സലീം

Update: 2018-05-28 22:38 GMT
Editor : Sithara
രാഹുല്‍ ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്ന് സിപിഎം പിബി അംഗം മുഹമ്മദ് സലീം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെയും കോണ്‍ഗ്രസ്സിന്‍റെയും നേതാവാണ് രാഹുല്‍ എന്ന് സലീം ഡല്‍ഹിയില്‍ കെഎംസിസി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടിയില്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിച്ച രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു ഇ അഹമ്മദ് എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

Full View

കോണ്‍ഗ്രസ്സുമായുള്ള ബന്ധം സംബന്ധിച്ച് സിപിഎമ്മില്‍ ഭിന്നാഭിപ്രായവും ആഭ്യന്തര കലഹവും രൂക്ഷമായി തുടരുന്നതിനിടെയാണ് ബംഗാളില്‍ നിന്നുള്ള പിബി അംഗം മുഹമ്മദ് സലീം കോണ്‍‌ഗ്രസ്സ് അധ്യക്ഷനെ പരസ്യമായി പുകഴ്ത്തിയത്. ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് രാഹുല്‍ എന്ന് സലീം പറഞ്ഞു.

Advertising
Advertising

കേന്ദ്ര മന്ത്രിയും മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്‍റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹി കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലീം. ഇ അഹമ്മദിന്‍റെ സമര്‍പ്പണ ബോധത്തെ ചടങ്ങില്‍ രാഹുല്‍ ഗാന്ധി സ്മരിച്ചു.

മുസ്‍ലിമായതിന്‍റെ പേരില്‍ രാജ്യത്ത് ദേശീയത ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ചടങ്ങില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ സംഗമവേദി കൂടിയായിരുന്നു ചടങ്ങ്. എ കെ ആന്‍റണി, ശശി തരൂര്‍, ഡി രാജ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News