വിദേശത്ത് പോയി വരുമ്പോള്‍ ആ മോദിയെ കൂടെ കൊണ്ടുവരണേ: പ്രധാനമന്ത്രിയോട് രാഹുല്‍

Update: 2018-05-28 23:45 GMT
Editor : Sithara
വിദേശത്ത് പോയി വരുമ്പോള്‍ ആ മോദിയെ കൂടെ കൊണ്ടുവരണേ: പ്രധാനമന്ത്രിയോട് രാഹുല്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാവര്‍ക്കും വേണ്ടി ഒരു അപേക്ഷയുണ്ട്. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂട്ടിക്കൊണ്ടുവരണേ എന്നാണ് രാഹുല്‍ പറഞ്ഞത്.

ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനത കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടിയാല്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

Advertising
Advertising

തന്‍റെ സ്വപ്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വജ്രങ്ങളാണ് വിറ്റതെന്നാണ് നീരവ് മോദിയുടെ അവകാശവാദം. നീരവ് ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായി കടന്നുകളഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി മോദിയും തന്‍റെ സ്വപ്നങ്ങള്‍ ജനങ്ങള്‍ക്ക് വിറ്റു. എല്ലാവരുടെയും ബാങ്ക് അക്കൌണ്ടിലേക്ക് 15 ലക്ഷം എത്തുമെന്നും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള അച്ഛേദിന്‍ സ്വപ്നങ്ങളാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് ജനങ്ങള്‍ 2014ല്‍ മോദിക്കും ബിജെപിക്കും വോട്ട് ചെയ്തത്. തങ്ങള്‍ക്ക് ന്യായമായ പ്രതിഫലം കിട്ടുമെന്ന് കര്‍ഷകര്‍ വിശ്വസിച്ചു. എന്നാല്‍ അക്രമവും വിദ്വേഷവും നിരാശയും തൊഴിലില്ലായ്മയുമാണ് മോദി ഭരണത്തിലുണ്ടായതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News