ചെകുത്താന്‍ കൊല്ലുമെന്ന് പറഞ്ഞ് പിതാവ് മകളുടെ ചെവി മുറിച്ചു

Update: 2018-05-29 21:33 GMT
ചെകുത്താന്‍ കൊല്ലുമെന്ന് പറഞ്ഞ് പിതാവ് മകളുടെ ചെവി മുറിച്ചു

ഡല്‍ഹി ജിടിബി നഗറിലുള്ള അമൃത് ബഹദൂര്‍(35) ആണ് പ്രേതബാധ കയറിയെന്ന് സ്വയം വിശ്വസിപ്പിച്ച് മകളുടെ ചെവി മുറിച്ചത്

ഡല്‍ഹിയില്‍ പിതാവ് മകളുടെ ചെവി മുറിച്ചു. ചെകുത്താന്‍ പറഞ്ഞിട്ടാണ് താനിത് ചെയ്തെന്നാണ് പിതാവിന്റെ വാദം.വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ഡല്‍ഹി ജിടിബി നഗറിലുള്ള അമൃത് ബഹദൂര്‍(35) ആണ് പ്രേതബാധ കയറിയെന്ന് സ്വയം വിശ്വസിപ്പിച്ച് മകളുടെ ചെവി മുറിച്ചത്. ഇല്ലെങ്കില്‍ ചെകുത്താന്‍ തന്റെ മകളെ ഇല്ലാതാക്കുമെന്നും അയാള്‍ പറഞ്ഞു. ബഹദൂറിന് മാനസികാസ്വാസ്ഥ്യമുള്ളതായി പെലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ ഒന്നര വയസുള്ള മകള്‍ മരിച്ചത് ബഹദൂറിനെ മാനസികമായി തളര്‍ത്തിയിരുന്നു. അന്നു മുതല്‍ മൂത്ത മകളും മരിച്ചുപോകുമെന്ന ഭയത്തിലായിരുന്നു ഇയാള്‍. ശുചീകരണത്തൊഴിലാളിയാണ് ബഹദൂര്‍.

Advertising
Advertising

ജോലിക്ക് ശേഷം വ്യാഴാഴ്ച രാത്രി ഒന്നരയോടെ വീട്ടിലെത്തിയ ബഹദൂര്‍ നന്നായി മദ്യപിച്ചിരുന്നു. മകളുടെ ചെവി മുറിച്ചില്ലെങ്കില്‍ അവള്‍ മരിച്ചു പോകുമെന്ന് ആരോ തന്നോട് പറയുണ്ടെന്ന് അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബഹദൂര്‍ മകളുടെ ചെവി മുറിക്കുകയായിരുന്നു. മകളുടെ നിലവിളി കേട്ട അയല്‍ക്കാരാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. പെണ്‍കുട്ടിയെ ചികിത്സക്കായി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിസിപി നൂപുര്‍ പ്രസാദ് പറഞ്ഞു.

ഏഴ് വര്‍ഷം മുന്‍പ് ബഹദൂറിന്റെ മൂത്ത സഹോദരന്‍ മരിച്ചിരുന്നു. സഹോദരന്റെ മരണശേഷം സഹോദരഭാര്യയെ വിവാഹം ചെയ്യുകയായിരുന്നു. ഇവരില്‍ ഇയാള്‍ക്ക് നാല് കുട്ടികളുണ്ട്.

Tags:    

Similar News