എന്നും പാകിസ്താനും ദാവൂദ് ഇബ്രാഹിമും; ഗുജറാത്തില്‍ ബിജെപിയുടേത് അധാര്‍മിക പ്രചരണമെന്ന് ശിവസേന

Update: 2018-05-29 05:32 GMT
Editor : Sithara
എന്നും പാകിസ്താനും ദാവൂദ് ഇബ്രാഹിമും; ഗുജറാത്തില്‍ ബിജെപിയുടേത് അധാര്‍മിക പ്രചരണമെന്ന് ശിവസേന

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് ശിവസേന.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നുവെന്ന മോദിയുടെ ആരോപണത്തിനെതിരെയാണ് ശിവസേന രംഗത്തെത്തിയത്. അത്തരമൊരു സംഭവമുണ്ടെങ്കില്‍ നടപടിയെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. അല്ലാതെ ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.

Advertising
Advertising

എല്ലാ തെരഞ്ഞെടുപ്പിലും പാകിസ്താൻ അല്ലെങ്കിൽ അധോലോക തലവൻ ദാവൂദ് ഇബ്രാഹിം പ്രചാരണ വിഷമായി മാറുകയാണ്. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതായി തോന്നുമ്പോഴാണ് ബിജെപി നേതാക്കള്‍ പാകിസ്താൻ, ദാവൂദ് ഇബ്രാഹിം എന്നിങ്ങനെ ഉരുവിടുന്നത്. അധാർമിക നടപടിയാണിതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശമുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്തും പാകിസ്താനെതിരെ ബിജെപി ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും എന്തുകൊണ്ട് ആരെയും അറസ്റ്റ് ചെയ്തില്ലെന്നും മുഖപ്രസംഗം ചോദിക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News