മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ: ഒന്നാംഘട്ടം കഴിഞ്ഞു

Update: 2018-05-29 16:56 GMT
Editor : admin
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ: ഒന്നാംഘട്ടം കഴിഞ്ഞു

ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കക്കുമിടെ ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഒന്നാം ഘട്ടം ഇന്ന് സംസ്ഥാനത്ത് നടന്നു.

ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കക്കുമിടെ ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഒന്നാം ഘട്ടം ഇന്ന് സംസ്ഥാനത്ത് നടന്നു. ഒരു ലക്ഷത്തി പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ മൂന്ന് ജില്ലകളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്തു. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ റദ്ദാക്കുന്നതിലെ ആശങ്ക പങ്കുവെച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തിയത്.

അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ മെഡിക്കല്‍ പ്രവേശത്തിന് ദേശീയ തലത്തില്‍ ഒറ്റ പരീക്ഷ മതിയെന്ന സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഏകീകൃത മെഡിക്കല്‍ പ്രവേശ പരീക്ഷ നീറ്റിന്‍റെ ഒന്നാം ഘട്ടമായി ഇന്നത്തെ പരീക്ഷ മാറിയത്. ഈ പരീക്ഷക്കായി നേരത്തെ തയാറായിരുന്നെങ്കിലും സംസ്ഥാന പരീക്ഷ റദ്ദാക്കുന്നതിലെ ആശങ്ക വിദ്യാര്‍ത്ഥികള്‍ തുറന്നു പറഞ്ഞു.

Advertising
Advertising

സംസ്ഥാന പരീക്ഷ റദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം സുപ്രിം കോടതിയെ സമീപിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ആശയക്കുഴപ്പം മാറിയിട്ടില്ല. സിബിഎസ്ഇ നിര്‍ദേശപ്രകാരം കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സെന്ററില്‍ കയറാന്‍ കഴിഞ്ഞത്. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഒന്നര മണിക്കൂര്‍ മുന്‍പേ എത്തി പരിശോധ പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായ ഒരു ലക്ഷത്തി പതിനായിരത്തിലധികം പേര്‍ പരീക്ഷയെഴുതി. രാവിലെ 10 ന് തുടങ്ങിയ പരീക്ഷ ഉച്ചക്ക് 1 മണിയോടെ അവസാനിച്ചു. നീറ്റിന്റെ രണ്ടാം ഘട്ടം ജൂലൈ 24 ന് നടക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News