ബിജെപിക്ക് ഇന്ത്യയില്‍ നിന്നും സഖ്യകക്ഷികളെ ലഭിക്കില്ലെന്ന് ശിവസേന

Update: 2018-05-29 21:29 GMT
Editor : admin
ബിജെപിക്ക് ഇന്ത്യയില്‍ നിന്നും സഖ്യകക്ഷികളെ ലഭിക്കില്ലെന്ന് ശിവസേന

അധികം വൈകാതെ സഖ്യകക്ഷികള്‍ക്കായി അന്യ ഗ്രഹങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുമെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ്

ബിജെപിക്ക് ഇന്ത്യയില്‍ നിന്നും സഖ്യകക്ഷികളെ ലഭിക്കില്ലെന്നും അധികം വൈകാതെ സഖ്യകക്ഷികള്‍ക്കായി അന്യ ഗ്രഹങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുമെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് കടുത്ത വിമര്‍ശം.

സഖ്യകക്ഷികളോട് സത്യസന്ധമായ സമീപനമല്ല ബിജെപിക്കുള്ളത്. ബിജെപിയുടെയും കൊട്ടിയാഘോഷിക്കപ്പെടുന്ന മോദി തരംഗത്തിന്‍റെയും യഥാര്‍ഥ ചിത്രം അടുത്ത പൊതുതെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്നും ലേഖനം പറയുന്നു.

മഹാരാഷ്ട്രയില്‍ ആത്മാര്‍ഥമായാണ് ഞങ്ങള്‍ അവരുമായി ഇടപെട്ടത്. എന്നാല്‍ ഞങ്ങളോടുള്ള അവരുടെ സമീപനം സത്യസന്ഥമായിരുന്നില്ല. ശിരോമണി അകാലിദളിന് പോലും സഖ്യത്തില്‍ ഇപ്പോള്‍ പൂര്‍ണതൃപ്തിയില്ല. ബിജെപിയുടെ തെറ്റായ സമീപനത്തെ കുറിച്ച് ഏവരും നിശബ്ദരായി ഇരുന്നപ്പോള്‍ ശിവസേന മാത്രമാണ് ശബ്ദിച്ചതെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News