അമ്മ മരിച്ചതറിയാതെ അഞ്ചു വയസുകാരന്‍ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി
കത്തേഡന്‍ സ്വദേശിയായ സമീന സുല്‍ത്താന(36)എന്ന യുവതിയാണ് മരിച്ചത്
അമ്മ മരിച്ചതറിയാതെ അഞ്ചു വയസുകാരന്‍ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കത്തേഡന്‍ സ്വദേശിയായ സമീന സുല്‍ത്താന(36)എന്ന യുവതിയാണ് മരിച്ചത്. ഇവര്‍ മരിച്ചതറിയാതെ മകന്‍ ഷുഹൈബ് സമീപം കിടന്നുറങ്ങുകയായിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ രോഗിയുടെ സ്ഥിതി മോശമായിരുന്നുവെന്ന് എന്‍ജിഒ വളണ്ടിയര്‍ ഇമ്രാന്‍ മുഹമ്മദ് പറഞ്ഞു. രാത്രി 12.30 ഓടെ സമീന മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ സമയമെല്ലാം അമ്മയുടെ അടുത്ത് തന്നെയുണ്ടായിരുന്നു ഷുഹൈബ്. രണ്ട് മണി വരെ അമ്മയുടെ അടുത്ത് കിടന്ന് അവനുറങ്ങി. സമീന മരിച്ചെന്ന് പറഞ്ഞിട്ടും ഷുഹൈബ് വിശ്വസിച്ചില്ല. ഒടുവില്‍ ആശുപത്രി ജീവനക്കാരും ആരോഗ്യ വളണ്ടിയര്‍മാരും ചേര്‍ന്ന് അവനെ അവിടെ നിന്ന് മാറ്റുകയായിരുന്നു.
സമീനയുടെ സ്ഥിതി ഗുരുതരമായിരുന്നിട്ടും ഒരു അറ്റന്‍ഡര്‍ പോലും അവരുടെ നില നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷുഹൈബിനെ സമീനയുടെ സഹോദരന്‍ മുഷ്താഖിന് കൈമാറിയതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സമീനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സമീനയുടെ ഭര്‍ത്താവ് അയൂബ് മൂന്നു വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്.