ബംഗാളില്‍ വോട്ടെടുപ്പില്‍ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Update: 2018-05-30 10:28 GMT
Editor : admin
Advertising

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ബുത്ത് പിടിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍

പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപകസംഘര്‍ഷം. ജിത്പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍കൊല്ലപ്പെട്ടു. ബര്‍ദനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരേയും ബോംബാക്രമണമുണ്ടായി. ബംഗാളില്‍ 34 ശതമാനം പൊളിംങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്തരകൊല്‍ക്കത്തയിലെ 7 മണ്ഡലത്തിലടക്കം 62 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 1 കോടി 37 ലക്ഷം വോട്ടര്‍മാരാണ് മൂന്നാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. രാവിലെ പൊളിങ് ആരംഭിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമമാണ് നടത്തിയത്. ജിത്പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ നടത്തിയ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ സംഘര്‍ഷം മറ്റ് മേഖലകളിലേക്കും വ്യാപിച്ചു. നിരവധി സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബര്‍ദനില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 3 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പലയിടത്തും തൃണമൂല്‍ പ്രവര്‍ത്തകര്‍ നാടന്‍ തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നിരവധി ബൂത്തുകള്‍ തൃണമൂല്‍ പിടിച്ചെടുത്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് ബുത്ത് ഏജന്റിനെ ഹരിഹര്‍പാര മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഫാക്ടറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പല ബൂത്തുകളിലെയും വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ പോളിങ് സ്‌റ്റേഷനുകളിലായി 75,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News