പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ ദ്വിദിന ശ്രീനഗര്‍ സന്ദര്‍ശനത്തിന് തുടക്കമായി.

Update: 2018-05-30 18:55 GMT
Editor : Jaisy
പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ ദ്വിദിന ശ്രീനഗര്‍ സന്ദര്‍ശനത്തിന് തുടക്കമായി.

ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും മിന്നലാക്രമണം സംബന്ധിച്ച വിവാദവും തുടരുകയാണ്

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ ദ്വിദിന ശ്രീനഗര്‍ സന്ദര്‍ശനത്തിന് തുടക്കമായി.അതിർത്തി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക ലക്ഷ്യം വച്ച് നടത്തുന്ന സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിബിന്‍ റാവത്തും ഒപ്പമുണ്ട്.
പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള നിര്‍മ്മല സീതാരാമന്റെ ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്.

നിയന്ത്രണ രേഖ ഭേദിച്ച് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഒന്നാം വര്‍ഷിക ദിനത്തിലാണ് സന്ദര്‍ശനമെന്ന പ്രത്യേകതയും ഉണ്ട്.ഇന്ത്യ - പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകളും ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയുമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സന്ദര്‍ശിക്കുക.

Advertising
Advertising

ഓപ്പറേഷന്‍ ഓള്‍ ഔട്ട് എന്ന പേരില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനയം ഭീകരവിരുദ്ധ പോരാട്ടം സജീവമാക്കിയിരുന്നു.ഈ പശ്ചാതലത്തില്‍ നിലവിലെ സാഹചര്യവും തുടര്‍ പ്രവര്‍ത്തനങ്ങളും സൈനിക മേധാവികളുമായി ചര്‍ച്ച ചെയ്യും.

നാളെ ലോകത്തിലെ ഉയർന്ന യുദ്ധമേഖലയായ സിയാച്ചിൻ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്ന നിര്‍മ്മല സീതാരാമന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തും.പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുള്ള നിര്‍മ്മല സാതാരാമന്റെ ആദ്യ സന്ദര്‍ശനത്തിന്രെ ഭാഗമായി കനത്ത സുരക്ഷയാണ് ജമ്മുകശ്മീരില്‍ ഒരുക്കിയിട്ടുള്ളത്.നിയന്ത്രണ രേഖ ഭേദിച്ച് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഒന്നാം വര്‍ഷിക ദിനത്തിന്റെ ബാഗമായി അതിര്‍ത്തി മേഖലകളും കനത്ത സുരക്ഷ വലയത്തിലാണ്.

നിയന്ത്രണരേഖയിലെ നുഴഞ്ഞ് കയറ്റവും, സൈനിക പോസ്റ്റുകള്‍ക്ക് നേരയുള്ള അക്രമവും രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അര്‍ധ രാത്രി യോടെയാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ മിന്നലാക്രണം നടത്തിയത്.7 ലധികം ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.എന്നാല്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന നിലപാടിലാണ് ഒരു വര്‍ഷത്തിന് ശേഷവും പാകിസ്താന്‍ ഉറച്ച് നില്ക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News