ഡല്‍ഹി വാഹനാപകടം: രണ്ട് കായികതാരങ്ങള്‍ കൂടി മരിച്ചു, മരണസംഖ്യ 6ആയി
Update: 2018-05-31 09:19 GMT
ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ 4 ദേശീയ പവര്‍ ലിഫ്റ്റിംഗ് താരങ്ങളുള്‍പ്പടെ ആറ് പേര്‍ മരിച്ചു. ദേശീയ ചാമ്പ്യന്‍ സാക്ഷാം യാദവ്, ഹരിഷ്, തികാംചന്ദ്, സൂരജ് എന്നിവരാണ് മരിച്ച പവര്‍ ലിഫ്റ്റിംഗ് താരങ്ങള്‍..
ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ 4 ദേശീയ പവര്‍ ലിഫ്റ്റിംഗ് താരങ്ങളുള്‍പ്പടെ ആറ് പേര്‍ മരിച്ചു. ദേശീയ ചാമ്പ്യന്‍ സാക്ഷാം യാദവ്, ഹരിഷ്, തികാംചന്ദ്, സൂരജ് എന്നിവരാണ് മരിച്ച പവര്‍ ലിഫ്റ്റിംഗ് താരങ്ങള്‍. ഡല്‍ഹി - ചണ്ഡിഗഡ് ദേശീയപാതയില്‍ പുലര്‍ച്ചെ ആയിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് പാനിപത്തിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച കാര്‍ പല തവണ മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും ചെയ്തു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.