ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചു

Update: 2018-06-01 02:28 GMT
Editor : admin
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചു

ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂരിലാണ് സംഭവം നടന്നത്

ക്രൂരമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കാനും അവരെ സ്ട്രച്ചറില്‍ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂരിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടിന് സമീപമുള്ള യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് മാനസിക വൈകല്യമുള്ളതായും റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതിയുടെ ബന്ധുക്കള്‍ അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പൊലീസും പെണ്‍കുട്ടിയുടെ ബന്ധുവും ചേര്‍ന്നാണ് ഗുരുതര നിലയിലായ പെണ്‍കുട്ടിയെ ലക്ഷ്മിപൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Advertising
Advertising

എന്നാല്‍ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. സ്ട്രച്ചര്‍ പോലും നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. . ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് ജില്ലാ അധികാരികള്‍ ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കുകയും ചീഫ് മെഡിക്കല്‍ ഓഫീസറോട് പെണ്‍കുട്ടിക്ക് വേണ്ട ചികിത്സാ സൌകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബോധം തിരിച്ചുകിട്ടുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും എന്നിട്ട് വേണം കുറ്റവാളിയെ തിരിച്ചറിയാനെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News