മോദി കര്‍ഷകരെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നു: രാഹുല്‍

Update: 2018-06-02 09:09 GMT
Editor : Sithara
മോദി കര്‍ഷകരെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നു: രാഹുല്‍

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാഹുലും പ്രിയങ്കയും ഒരുമിച്ചതാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയത്. യുപിയിലെ റായ് ബറേലിയില്‍ തെരഞ്ഞെുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തില്‍ 12 ജില്ലകളിലെ 69 അസംബ്ലി സീറ്റുകളിലേക്കുള്ള പ്രചാരണം ഇന്ന് അവസാനിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News