വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു; 60 പേര്‍ക്ക് പരിക്കേറ്റു

Update: 2018-06-03 21:02 GMT
വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു; 60 പേര്‍ക്ക് പരിക്കേറ്റു
Advertising

അപകടം രാജ്ഘട്ട് പാലത്തില്‍

വാരണാസിയിലെ രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 24 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. ജയ് ഗുരുദേവിന്റെ പ്രാര്‍‌ഥനാചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

വാരണാസിക്കും ചണ്ഡോലിക്കും ഇടയില്‍ ഗംഗാനദിക്ക് കുറുകെയുള്ള രാജ്ഘട്ട് പാലത്തിലാണ് അപകടമുണ്ടായത്. വിവാദ ആത്മീയാചാര്യന്‍ ജയ് ഗുരുദേവിന്റെ പ്രാര്‍ഥനാചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ടത്. കൂടുതല്‍ ആളുകള്‍ പാലത്തില്‍ കയറിയതാണ് അപകടകാരണം. മരിച്ചവരില്‍ 15 പേരും സ്തീകളാണ്.

പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം വാഗ്‌ദാനം ചെയ്തു. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News