ട്രാന്‍സ്ജെന്‍ഡര്‍‌-പുരുഷ വിവാഹം; സ്റ്റീരിയോടൈപ്പിനെ പൊളിച്ചടക്കി മേഘയും ബസുദേവും

Update: 2018-06-03 13:02 GMT
Editor : Trainee
ട്രാന്‍സ്ജെന്‍ഡര്‍‌-പുരുഷ വിവാഹം; സ്റ്റീരിയോടൈപ്പിനെ പൊളിച്ചടക്കി മേഘയും ബസുദേവും
Advertising

ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം

ട്രാന്‍സ്ജെന്‍ഡര്‍‌-പുരുഷ വിവാഹം സഫലമാക്കി മേഘയും ബസുദേവും. ഒറീസയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു വിവാഹം. ട്രാന്‍സ്ജെന്‍ഡറായ മേഘയും ബസുദേവ് എന്നയാളുമാണ് വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. 'ഞാന്‍ വളരെ സന്തോഷവതിയാണ്. കഠിനമായ ഒരു തീരുമാനം എടുക്കാന്‍ തയ്യാറായതിന് ബസുദേവിനോട് എനിക്ക് നന്ദിയുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കാനോ അമ്മയാവാനോ സാധിക്കില്ലെന്നാണ് പലരും കരുതുന്നത്. ഞാന്‍ അത് തെറ്റാണെന്ന് എന്‍റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കും' എന്ന് മേഘ പറഞ്ഞു.

Odisha: Transgender woman gets married to a man in Bhubaneswar. pic.twitter.com/EqP1p4zUHE

— ANI (@ANI_news) January 27, 2017

എ എന്‍ ഐ റിപ്പോര്‍ട്ട് പ്രകാരം ഐ പി സി സെഷന്‍ 377 പ്രകാരം ഈ വിവാഹം സാധ്യമാണ്. കൂടാതെ ലെസ്ബിയന്‍സ്, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരെ മുന്‍നിരയിലെത്തിക്കാനുള്ള ഒരു തുടക്കവുമാണ് ഇത്തരം ചടങ്ങുകള്‍ എന്ന് എ എന്‍ ഐ പറയുന്നു. ഭുവനേശ്വറിലെ എല്‍ ജി ബി ടി കമ്യൂണിറ്റി ഇവരെ അനുഗ്രഹിക്കാനായി ചടങ്ങില്‍ എത്തിയിരുന്നു. ഇതൊരു പ്രണയ വിവാഹമായിരുന്നില്ല, ബസുദേവിന്‍റെ ബന്ധുക്കള്‍ മുഖേന വന്ന വിവാഹാഭ്യര്‍ത്ഥനയാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും മേഘ വ്യക്തമാക്കി.

Full View

ഈ അതുല്യ നിമിഷത്തിന് സാക്ഷികളാവാന്‍ ഭുവനേശ്വര്‍ മേയറായ ആനന്ദ് നാരായണ്‍ ജേനയും മാധ്യമങ്ങളും മറ്റ് ജനങ്ങളും എത്തിയിരുന്നു. ചടങ്ങുകളൊന്നും സാധാരണ വിവാഹ ചടങ്ങുകളില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ല. ബസുദേവിന്‍റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയില് നാലു കുട്ടികളുമുണ്ട്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News