ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് സ്വാധ്വി സരസ്വതി

Update: 2018-06-03 21:21 GMT
Editor : admin | admin : admin
ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് സ്വാധ്വി സരസ്വതി

ഹന്ദു യുവതികളെ ലൌ ജിഹ്വാദില്‍ നിന്നും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം സൂക്ഷിക്കണമെന്നും ഹിന്ദു ജനജാഗ്രത സമിതി

ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്വാധ്വിസരസ്വതി, അഭിമാന പ്രതീകമായാണ് പലരും ബീഫ് കഴിക്കുന്നത്. ഇത്തരക്കാരെ തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെടും. ഹിന്ദു യുവതികളെ ലൌ ജിഹ്വാദില്‍ നിന്നും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം സൂക്ഷിക്കണമെന്നും ഹിന്ദു ജനജാഗ്രത സമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാധ്വി സരസ്വതി ആഹ്വാനം ചെയ്തു. സനാതന്‍ സനസ്തയുടെ പോഷക വിഭാഗമാണ് ഹിന്ദു ജനജാഗ്രത സമിതി.

Advertising
Advertising

ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുകയാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്നും ചില മതേതരവാദികളുടെ കൈവശമാണ് പല ഹിന്ദു സഹോദരങ്ങളെന്നും പറഞ്ഞ സ്വാധ്വി സരസ്വതി ഇത്തരത്തിലുള്ള മതേതരവാദികളെയാണ് ആദ്യം ആക്രമിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു, അഭിമാന പ്രതീകമായി ബീഫ് ഭക്ഷിക്കുന്ന ചിലരുണ്ട്. ഇവരെ പരസ്യമാക്കി തൂക്കിലേറ്റണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഗോമാതാവിന്‍റെ സംരക്ഷണം നമ്മുടെ കടമയാണെന്ന് ഇതോടെ ജനങ്ങള്‍ക്ക് മനസിലാകും. ലൌ ജിഹ്വാദില്‍ നിന്നും ഹിന്ദു യുവതികളെ സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി വീടുകളില്‍ ആയുധം ശേഖരിച്ച് വച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ഇല്ലാതാകും.

ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് സ്വാധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണവിധേയരായ ചിലര്‍ സനാതന്‍ സനസ്തയുടെ അനുഭാവികളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News