ജയലളിതയുടെ മരണം പ്രഖ്യാപിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് ശശികലയുടെ സഹോദരന്‍

Update: 2018-06-03 18:50 GMT
Editor : admin
ജയലളിതയുടെ മരണം പ്രഖ്യാപിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് ശശികലയുടെ സഹോദരന്‍
Advertising

ഡിസംബര്‍ അഞ്ചിന് രാത്രിയാണ് ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മണിക്കൂറുകള്‍ക്കകം തന്നെ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 


മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത 2016 ഡിസംബര്‍ നാലിനാണ് മരിച്ചതെന്നും അവര്‍ ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് പിറ്റേ ദിവസമാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നും വികെ ശശികലയുടെ സഹോദരന്‍ ദിവാകരന്‍.

അമ്മ മരിച്ച ദിവസം ഞാന്‍ ഇവിടെ നിന്നും പോയി. നാലിന് രാത്രി ഞാന്‍ മടങ്ങി. നാലിന് വൈകുന്നേരം 5.15നാണ് അമ്മ ശരിക്കും മരിച്ചത്. ഇതിനു ശേഷം അവരുടെ മൃതദേഹം അപ്പോളയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തമിഴ്നാട്ടില്‍ തങ്ങള്‍ക്ക് നിരവധി ആശുപത്രികള്‍ ഉണ്ടെന്നും അവയുടെ സുരക്ഷിതത്വം ഉറപ്പിച്ച ശേഷം മാത്രമെ മരണ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാനുകയുള്ളൂവെന്നാണ് ആശുപത്രി ഉടമയായ റെഡ്ഢി പറഞ്ഞത് - ദിവാകരന്‍ പറഞ്ഞു, ഡിസംബര്‍ അഞ്ചിന് രാത്രിയാണ് ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മണിക്കൂറുകള്‍ക്കകം തന്നെ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ജയയുടെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍‌ നിലനില്‍ക്കുന്നതിനിടെയാണ് ശശികലയുടെ സഹോദരന്‍റെ പുതിയ വെളിപ്പെടുത്തല്‍. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള ജയലളിതയുടെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദൃശ്യങ്ങള്‍ പൊതുവേദിയിലെത്തിയത്. ടിടിവി ദിനകരന്‍ പക്ഷക്കാരനായ വെട്രിവേലാണ് വീഡിയോ പുറത്തുവിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News