കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം തുടരുന്നു; വകുപ്പുകളില്‍ തീരുമാനമായില്ല

Update: 2018-06-03 11:48 GMT
Editor : Jaisy
കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം തുടരുന്നു; വകുപ്പുകളില്‍ തീരുമാനമായില്ല

പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്

കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇരുപാര്‍ട്ടികളും ഇന്ന് ഉച്ചയ്ക്ക് ശേഷം യോഗം ചേരും.

ആഭ്യന്തരം, ധനം, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് കുറവായതിനാല്‍ പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് ജെഡിഎസും പിന്നോട്ടില്ല. ഇന്ന് രാവിലെ മുതല്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കാറപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു നാമ ഗൌഡയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എല്ലാവരും പോയതിനാല്‍ ഉച്ചയ്ക്കു ശേഷമായിരിയ്ക്കും. എന്നാല്‍, ചില ആവശ്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടു പോയെന്ന സൂചനകളും ഉണ്ട്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതായാണ് സൂചന. അങ്ങിനെയെങ്കില്‍ ധനകാര്യവും ഊര്‍ജ്ജവും കോണ്‍ഗ്രസിനു ലഭിയ്ക്കും. അപ്രധാന വകുപ്പുകള്‍ ലഭിയ്ക്കുന്നതില്‍ ജെഡിഎസ് എംഎല്‍എമാര്‍ക്ക് വിയോജിപ്പുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News