സര്‍ഫാസി, കടം തിരിച്ച് പിടിക്കല്‍ നിയമ ഭേദഗതി: ലോക്സഭ ഇന്ന് പരിഗണിക്കും

Update: 2018-06-05 15:53 GMT
Editor : EK Dineshan | Sithara : EK Dineshan
സര്‍ഫാസി, കടം തിരിച്ച് പിടിക്കല്‍ നിയമ ഭേദഗതി: ലോക്സഭ ഇന്ന് പരിഗണിക്കും

കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ബാങ്കുകള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവകാശം നല്‍കാന്‍ സര്‍ഫാസി നിയമവും കടം തിരിച്ച് പിടിക്കല്‍ നിയമവും ഭേദഗതി ചെയ്യുന്നത് ഇന്ന് ലോക്സഭ പരിഗണിക്കും

കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ബാങ്കുകള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവകാശം നല്‍കാന്‍ സര്‍ഫാസി നിയമവും കടം തിരിച്ച് പിടിക്കല്‍ നിയമവും ഭേദഗതി ചെയ്യുന്നത് ഇന്ന് ലോക്സഭ പരിഗണിക്കും. കടം തിരിച്ച് പിടിക്കല്‍ ട്രിബ്യൂണലിനെ സമീപിക്കാതെ തന്നെ ബാങ്കുകള്‍ക്ക് കടം തിരിച്ച് പിടിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതാണ് ഭേദഗതികള്‍. വായ്പ തിരിച്ചടക്കാത്ത കര്‍ഷകരെയടക്കം ദോഷകരമായി ബാധിക്കുന്നതാണ് പുതിയ പരിഷ്കാരം.

Advertising
Advertising

ബാങ്കുകളുടെ കിട്ടാകടം തിരിച്ച് പിടിക്കാന്‍ നിലവിലുള്ള നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്ന നിലക്കാണ് സര്‍ഫാസി നിയമത്തിലും കടം തിരിച്ച് പിടിക്കല്‍ നിയമത്തിലും കേന്ദ്രസര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നത് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ഇത് പരിഹരിച്ചാല്‍ വായ്പ വിതരണം കാര്യക്ഷമമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമത്തില്‍ നടത്തുന്ന ഭേദഗതി ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കലാകും. നിലവില്‍ കടം തിരിച്ച് പിടിക്കല്‍ ട്രിബ്യൂണല്‍ വഴിയാണ് ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ കഴിയുന്നത്. ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള 70000 ത്തിലധികം കേസുകളിലായി അഞ്ച് ലക്ഷം കോടി രൂപയോളം ധനകാര്യസ്ഥാപനങ്ങള്‍ക്ക് തിരിച്ച് ലഭിക്കാനുള്ള സാഹചര്യത്തില്‍ ഇത് പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് നേരിട്ട് അവകാശം നല്‍കുന്നതാണ് പരിഷ്കാരം.

കടം തിരിച്ചടക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് 30 ദിവസത്തിന് ശേഷവും തിരിച്ചടക്കാനായില്ലെങ്കില്‍ അത് സ്വാഭാവിക നീതിയുടെ ലംഘനമായി കണ്ട് ബാങ്കുകള്‍ക്ക് കടം തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിയമം ഉറപ്പ് നല്‍കും. സര്‍ഫാസി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് നിലവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി ചെയ്യാന്‍ കഴിയുന്നുണ്ട്. നിയമ പരിഷ്ക്കരണത്തിലൂടെ ഇത് ഇനിയും വേഗത്തിലാക്കാന്‍ കഴിയും. ആസ്തികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ ലഘൂകരിക്കാന്‍ 1996 ലെ ഡെപ്പോസിറ്ററി ആക്ടും ഏറ്റെടുക്കുന്ന ആസ്തികള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റും ഇളവ് ലഭിക്കാന്‍ 1899 ലെ ഇന്ത്യന്‍ സ്റ്റാമ്പ് ആക്ടും ഇന്ന് ഭേദഗതിക്ക് പരിഗണിക്കും.

Tags:    

Writer - EK Dineshan

contributor

Editor - EK Dineshan

contributor

Sithara - EK Dineshan

contributor

Similar News