ത്രിപുരയില്‍ ബിജെപിയുടെ അക്രമ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2018-06-05 11:33 GMT
Editor : Sithara
ത്രിപുരയില്‍ ബിജെപിയുടെ അക്രമ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Advertising

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.

ത്രിപുരയിലെ ബിജെപി മുന്നേറ്റത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമം വ്യാപിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. അക്രമങ്ങള്‍ നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും ആഭ്യന്തമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി. ത്രിപുര ഗവര്‍ണറെയും ഡിജിപിയെയും വിളിച്ച് ആഭ്യന്തമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ബിജെപി ആക്രമണം ആരംഭിച്ചത്. ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമയും ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ഭാരത് മാതാ കി ജയ് വിളികളോടെ പ്രതിമയുടെ തല വെട്ടിയെടുത്ത് ഫുട്ബോളെന്ന പോലെ തട്ടിക്കളിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി സിപിഎം നേതാവ് തപസ് ദത്ത പറഞ്ഞു.

514 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബിജെപിയുടെ കമ്മ്യൂണലിസം ഫോബിയയാണ് അക്രമം വ്യക്തമാക്കുന്നതെന്ന് സിപിഎം പ്രതികരിച്ചു. ഇടതുപക്ഷ അടിച്ചമര്‍ത്തലിന് വിധേയരായവരുടെ പ്രതികരണമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബിജെപിയുടെ ന്യായീകരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News