എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ ആര്‍എസ്എസ് വത്കരിച്ചുവെന്ന് രാഹുല്‍ ഗാന്ധി

Update: 2018-06-05 01:36 GMT
Editor : Jaisy
എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ ആര്‍എസ്എസ് വത്കരിച്ചുവെന്ന് രാഹുല്‍ ഗാന്ധി

രാജ്യം മുഴുവന്‍ നടന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി സത്യം മാത്രം പറയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു മുഴം മുമ്പെ തുടക്കമിട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഒരുലക്ഷത്തോളം പേര്‍ അണിനിരന്ന റാലിയില്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനൊപ്പം ആയിരിക്കുമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കുറ്റപ്പെടുത്തി.

Advertising
Advertising

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ഡല്‍ഹിയില്‍ നടത്തിയ ആദ്യ മഹാറാലിയില്‍ കേന്ദ്ര സര്‍ക്കാരിനെയും മോദിയുടേയും രാഹുല്‍ കടന്നാക്രമിച്ചു. വിദ്വേഷം വളര്‍ത്തുകയാണ് ബിജെപിയും ആര്‍എസ്എസും. ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ആര്‍എസ്എസ് വത്കരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ജയം സുനിശ്ചിതമാണ്. അതിനായി പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്ര വിമര്‍ശനം ആവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളെ കൂടി മുന്നില്‍ കണ്ടായിരുന്നു കോണ്‍ഗ്രസ് റാലി. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയുടേയും എംഎം ഹസന്റേയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News