സോഷ്യല്‍ മീഡിയയില്‍ വ്യാജവിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കരുത്: അണികളോട് അമിത് ഷാ 

വ്യാജ പോസ്റ്റുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് അമിത് ഷാ. ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

Update: 2018-06-22 06:19 GMT

സോഷ്യല്‍ മീഡിയയില്‍ ഇനി വ്യാജ വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം നിര്‍ദേശിച്ചത്.

വ്യാജ ചിത്രങ്ങള്‍, വിവരങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയൊന്നും ട്വിറ്ററിലും ഫേസ് ബുക്കിലും പോസ്റ്റ് ചെയ്യരുതെന്നാണ് അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. വ്യാജ പോസ്റ്റുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ 300 പാര്‍ട്ടി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്ന 10,000ത്തിലധികം പേരുമാണ് പങ്കെടുത്തത്.

മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും പ്രചരിപ്പിക്കേണ്ടതെന്നും അമിത് ഷാ നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് സര്‍ക്കാരുകളെയും മോദി സര്‍ക്കാരിനെയും താരതമ്യം ചെയ്ത് വിവരങ്ങള്‍ പ്രചരിപ്പിക്കണം. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Tags:    

Similar News