ജമ്മുകാശ്മീരില്‍ സൈന്യം 4 ഭീകരരെ വധിച്ചു

പ്രദേശത്തുള്ള ഒരു വീടിനകത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 

Update: 2018-06-22 09:54 GMT
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ സൈന്യം 4 ഭീകരരെ വധിച്ചു. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്തുള്ള ഒരു വീടിനകത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ പ്രദേശത്തെ ഇന്റെര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. മേഖലയില്‍ സുരക്ഷ സേനയുടെ തെരച്ചില്‍ തുടരുകയാണ്.

Tags:    

Similar News