രാജ്യത്ത് ഭിന്നാഭിപ്രായത്തിന് മറുപടി വെടിയുണ്ടയെന്ന് പിണറായി
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയെ കുറിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി...
രാജ്യത്ത് എതിരഭിപ്രായം പങ്കുവെക്കുന്നവര്‍ക്ക് വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടിവരുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുജാഅത്ത് ബുഹാരി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ ഇതിന് തെളിവാണെന്നും ഡല്‍ഹില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ പഴയ ഇന്ത്യയാക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്ന് കഴിയുന്നത് ചെയ്യണമെന്ന് ചടങ്ങില്‍ എകെ. ആന്റണിയും പറഞ്ഞു.
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയെ കുറിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഭിന്നാഭിപ്രായത്തിനും സ്വാതന്ത്ര്യം ഉണ്ടാകണം. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലാതാക്കുന്നതാണ് കണ്ടുവരുന്നത്. ഈ നില മാറണമെന്ന് പിണറായി പറഞ്ഞു.
രാജ്യത്തിന്റെ പോക്ക് സര്‍വ്വ നാശത്തിലേക്കാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണിയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് മറികടക്കാന്‍ ആപത്ത് തിരിച്ചറിഞ്ഞവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണെന്നും എകെ ആന്റണി പറഞ്ഞു. ടി.വി.ആര്‍ ഷേണായിയുടെ ഭാര്യ സരോജം ചടങ്ങിനെത്തി. സി.പി.എം പിബി അംഗം എംഎ ബേബി, മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി വിജയ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.