ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് ഇനി സ്ഥലമാറ്റകാലം

സ്ഥലമാറ്റത്തിനുള്ള അധികാരം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കി പുതിയ ഉത്തരവ്‍ പുറത്തിറക്കി. ഇതുവരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നിന് ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി ആവശ്യമായിരുന്നു.

Update: 2018-07-05 02:14 GMT
Advertising

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥലമാറ്റത്തിനുള്ള അധികാരം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കി പുതിയ ഉത്തരവ്‍ പുറത്തിറക്കി. ഇതുവരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നിന് ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി ആവശ്യമായിരുന്നു.

കോടതി ഉത്തരവിന് ശേഷം നടന്ന ക്യാബിനറ്റ് യോഗത്തില്‍ നേരത്തെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ച് പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് കെജ്രിവാള്‍ മന്ത്രിമാരോട് വ്യക്തമാക്കിയിരുന്നു. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും പദ്ധതി പൂര്‍ത്തികരണത്തിനായി

പ്രവര്‍ത്തിക്കണമെന്നും ക്യാബിനെറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

അതേസമയം അനുകൂല കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടിയിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുവരെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തസ്തിക അനുസരിച്ച് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ പുതുക്കിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിവയവരിലേക്കാണ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റാനുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം ഡല്‍ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനെയും സര്‍ക്കാര്‍ ഇന്നലെ നിയമിച്ചു. വിരമിച്ച മുന്‍ അലഹബാദ് ഹൈക്കോടതി

ജഡ്ജി സത്യേന്ദ്ര ചൌഹാനെയാണ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ കുറേ കാലമായി ഭരണ സ്തംഭനം നേരിട്ടിരുന്നു. ചീഫ് സെക്രട്ടറി അന്‍ഷുപ്രകാശിനെ എം എല്‍ എ മാര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.

Tags:    

Similar News